പാസ്സ് റിയാദ് സൗഹൃദഭവനം അഷറഫിന്റെ കുടുംബത്തിന് കൈമാറി

റിയാദ്: പരപ്പനങ്ങാടി സൗഹൃദ സംഘം (പാസ്സ് റിയാദ്) പ്രവാസിയായിരിക്കെ മരണപ്പെട്ട പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി കൈതക്കല്‍ അഷറഫിന്റെ കുടുംബത്തിനു വീടു നിര്‍മ്മിച്ചുനല്‍കി. പാസ്സ് സൗഹൃദഭവനത്തിന്റെ താക്കോല്‍ ദാനം

റിയാദ്: പരപ്പനങ്ങാടി സൗഹൃദ സംഘം (പാസ്സ് റിയാദ്)
മരണപ്പെട്ട മുന്‍ പ്രവാസിയായിരുന്ന പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി കൈതക്കല്‍ അഷറഫിന്റെ കുടുംബത്തിനു വീടു നിര്‍മ്മിച്ചുനല്‍കി. പാസ്സ് സൗഹൃദഭവനത്തിന്റെ താക്കോല്‍ ദാനം പി.കെ.അബ്ദുറബ്ബ് എം.എല്‍.എ.നിര്‍വ്വഹിച്ചു. പ്രവാസികള്‍ക്കിടയിലുള്ള ഇത്തരം ചെറുതും വലുതുമായ കൂട്ടായ്മകളിലൂടെ നമ്മുടെ നാടിന്റെ പല പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

സമീര്‍.ഇ പി അധ്യക്ഷനായ ചടങ്ങില്‍ സക്കരിയ.സി. പി.സ്വാഗതം പറഞ്ഞു. ദേവന്‍ ആലുങ്ങല്‍, മഹറൂഫ് ജീ മാര്‍ട്ട്, മുനീര്‍ ഫെയ്‌സ് ഫൗണ്ടേഷന്‍, ജൈസല്‍, തുടങ്ങിയവര്‍ ചടങ്ങിനു ആശംസകള്‍ അര്‍പ്പിച്ചു.

അന്‍സാര്‍,ഉമ്മര്‍കോയ,മൂസ ഉള്ളണം,യൂനസ്, അസീസ് പുത്തിരിക്കല്‍,സജിത്ത് ചെട്ടിപ്പടി,ഹംസ വലില്ലത്ത്,സി റാജ് ഊര്‍പ്പായ് തുടങ്ങിയവര്‍ സംബന്ധിച്ചു.