സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുമെന്ന് ബിജെപി പ്രകടന പത്രിക: രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷം

മുംബൈ വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കാന്‍ നിര്‍ദ്ദേശിക്കുമെന്ന് ബിജെപിയുടെ തിരെഞ്ഞെടുപ്പ് മാനിഫെസ്റ്റോ.
നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി മഹാരാഷ്ട്രയില്‍ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് സവര്‍ക്കര്‍, ജ്യോതിബാ ഫുലെ, സാവിത്രി ബായ് ഫുലെ എന്നിവര്‍ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കാന്‍ നിര്‍ദ്ദേശിക്കുമന്ന് പറഞ്ഞിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ലിമെന്റിന്റെ സെന്റര്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചിരുന്നു.
ഹിന്ദുമഹാസഭ നേതാവായിരുന്ന സവര്‍ക്കര്‍.
ബിജെപി ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെക്ക് ഭാരതര്തനം നിര്‍ദ്ദേശിക്കുന്ന കാലം വിദൂരമല്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. മഹാത്മഗാന്ധിയുടെ ജന്മശതാബ്ദി ആഷോഷിക്കുന്ന വര്‍ഷത്തില്‍ ഗാന്ധിവധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ക്ക് ഭാരതരത്‌നം നിര്‍ദ്ദേശിക്കപ്പെടുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്ന കോണ്‍ഗ്രസിന്റെ പ്രതികരണം.

Related Articles