Section

malabari-logo-mobile

ഇംഗ്ലീഷ് കളിക്കാര്‍ക്കെതിരെ ബള്‍ഗേറിയന്‍ കാണികളുടെ വംശീയാധിക്ഷേപം:കളിയില്‍ ഇംഗ്ലണ്ട് ബള്‍ഗേറിയയെ 6-0 ത്തിന് തകര്‍ത്തു

HIGHLIGHTS : സോഫിയ; യൂറോ യോഗ്യതാ മത്സരത്തിനിടെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നേരെ കാണികളുടെ വംശീയാധിക്ഷേപം. ബള്‍ഗേറിയന്‍ കാണികളുടെ അതിരുവിട്ട അധിക്ഷേപത്തെ ...

സോഫിയ; യൂറോ യോഗ്യതാ മത്സരത്തിനിടെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നേരെ കാണികളുടെ വംശീയാധിക്ഷേപം. ബള്‍ഗേറിയന്‍ കാണികളുടെ അതിരുവിട്ട അധിക്ഷേപത്തെ തുടര്‍ന്ന് മത്സരം രണ്ട് തവണ നിര്‍ത്തിവെക്കേണ്ടിവന്നു.

തിങ്കളാഴച് രാത്രിയില്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ നടന്ന യോഗ്യതാ മത്സരത്തിനിടെയാണ് തദ്ദേശീയരായ കാണികള്‍ ഇംഗ്ലീഷ് ടീമിലെ കറുത്തവംശജര്‍ക്കെതിരെ കൂട്ടമായി ഹീനമായ വംശീയ അധിക്ഷേപങ്ങള്‍ നടത്തിയത്.

sameeksha-malabarinews

കളിയുടെ ഇരുപത്തിയേഴാം മിനുറ്റിലാണ് റഫറി ഇവാന്‍ ബെബക് ആദ്യം കളി നര്‍ത്തിവെച്ചത്. അപ്പോള്‍ ഇംഗ്ലണ്ട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു.
പ്രധാനമായും ആസ്റ്റണ്‍ വില്ല താരമായ പ്രതിരോധക്കാരന്‍ മിംങ്‌സ് ആയിരുന്നു കാണികളുടെ പ്രധാനഇര. പിന്നീട് ഇവര്‍ റഹീം സ്റ്റെര്‍ലിങ്ങിനെയും മാര്‍ക്കസ് റാഷ്‌ഫോഡിനെയും അപഹസിച്ചു. മിങ്‌സിന്റെ കാലില്‍ പന്തുകിട്ടുമ്പോഴൊക്കെ ഒരു കൂട്ടം കാണികള്‍ അപഹസിച്ചുകൊണ്ടേയിരുന്നു.

ഇടവേള സമയത്ത് കളി വീണ്ടും നിര്‍ത്തിവെക്കേണ്ടിവന്നു. ഈ സമയത്ത് ബള്‍ഗേറിയന്‍ ക്യാപ്റ്റന്‍ ഇവ്‌ലിന്‍ പൊപ്പോവ് ഇത്തരം കാണികളോട് നേരിട്ട് ആക്ഷേപം നിര്‍ത്തിവെക്കാന്‍ അപേക്ഷിക്കുന്നതും കാണാമയിരുന്നു.

പിന്നീട് കളി പുനരാരംഭിച്ചപ്പോഴും ഒരു സംഘം ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഇവരില്‍ ചിലര്‍ നാസി സ്വല്യൂട്ടും ചെയ്യുന്നതും ക്യാമറ ദൃശ്യങ്ങളില്‍കാണുന്നുണ്ട്.

എന്നാല്‍ കളിയിലൂടെ തന്നെയാണ് ഇംഗ്ലീഷ് കളിക്കാര്‍ ഇതിന് മറുപടി നല്‍കിയത്. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബള്‍ഗേറിയയെ ഇംഗ്ലണ്ട് തകര്‍ത്തത്.

ബള്‍ഗേറിയന്‍ കാണികളുടെ ഈ ഹീനമായ ഇടപെടലിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സംഭവം വിവാദമായതോടെ ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബോറിസ് സ്ലാവ് മിഹായലോവ് സ്ഥാനം രാജിവെച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!