തിരൂരില്‍ സ്‌കൂള്‍ കലോത്സവത്തിനിടെ അക്രമം: നാല് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തിരൂര്‍ ഏഴൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ നാല് പൂര്‍വ്വവിദ്യാര്‍ത്ഥികളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് സ്വദേശി ഫായിസ്(19), ആലത്തിയൂര്‍ സ്വദേശി അര്‍ഷാദ്(18), കാരത്തൂര്‍ പൊയിലശ്ശേരി സര്‍ബാസ്(18), തിരൂര്‍ സ്വദേശി ഷെഹിന്‍ഷാ(18), എന്നിവരാണ് എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തിങ്കളാഴചയാണ് സംഭവം കലോത്സവത്തിനിടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ഉണ്ടായ ചെറിയ തര്‍ക്കം വലുതാകുകയായിരുന്നു. വൈകീട്ടോടെ ഈ സംഘം പട്ടികയും വടകളുമായെത്തി സ്‌കൂളിനകത്തുകയറി വിദ്യാര്‍ത്ഥികളെ ആക്രമിക്കുകായിരുന്നു.
ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

ഇന്നലെ സിസി ടിവി പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അടച്ചിട്ടിരുന്ന സ്‌കൂള്‍ ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

Share news
error: Content is protected !!
Scroll to Top