കോട്ടക്കല്‍: ദേശീയപാത ചങ്കുവെട്ടി ജങഷന് സമീപം പാലത്തറയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റു.
ചെറുമുക്ക് സ്വദേശി കോഴിക്കാട്ടില്‍ മുഹമ്മദലിയാണ് മരിച്ചത്. സഹയാത്രികനായ ജലീലാണ് പരിക്കേറ്റത്.
തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഷണ്‍മുഖ ബസിടിച്ചാണ് അപകടം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




