കോവിഡ് 19 തിരൂരില്‍ നിരീക്ഷണത്തിനിടെ പുറത്ത് കറങ്ങിനടന്ന രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

തിരൂര്‍: കൊറോണ വ്യാപനത്തെ തടയുന്നതിനായി നിരീക്ഷണത്തില്‍ കഴിയെണമെന്ന നിര്‍ദ്ദേശം മറികടന്ന് വീട്ടില്‍ നിന്നും പുറത്തിങ്ങിയ 2 പേര്‍ക്കെതിരെ തിരൂര്‍ പോലീസ് കേസെടുത്തു ചെറിയമുണ്ടം , തിരുനാവായ സ്വദേശികളായ രണ്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇരുവരും നാല് ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്നും വന്നവരാണ് .

ഒരാള്‍ ജിദ്ദയില്‍നിന്നും മറ്റൊരാള്‍ ദുബായില്‍ നിന്നുമാണ് നാട്ടിലെത്തിയത്. ആരോഗ്യപ്രവര്‍ത്തകരും പോലീസും നിര്‍ദ്ദേശം നല്‍കിയിട്ടും മറികടന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങി പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വിദേശങ്ങളില്‍ നിന്നും എത്തിയവര്‍ നിര്‍ബന്ധമായും 14 ദിവസം വീടിനുള്ളില്‍ കഴിയണം. ഇത് ലംഘിക്കുന്നുണ്ടോയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗ്സ്ഥരും പോലീസും ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top