Section

malabari-logo-mobile

തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

HIGHLIGHTS : തിരൂര്‍: നിര്‍ത്തിയ തീവണ്ടിയിലൂടെ കയറിയിറങ്ങി പാളം മുറിച്ച് കടന്ന് പ്ലാറ്റഫോറത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് പ്ലസ് വണ്...

Untitled-2 copyതിരൂര്‍: നിര്‍ത്തിയ തീവണ്ടിയിലൂടെ കയറിയിറങ്ങി പാളം മുറിച്ച് കടന്ന് പ്ലാറ്റഫോറത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി കളത്തില്‍ അബൂബക്കറിന്റെ മകന്‍ അനസ് ആണ് മരിച്ചത്.

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഞായറാഴ്ച വൈകീട്ട് ആറരമണിയോടെയാണ് അപകടം നടന്നത്. സൂഹൃത്തുക്കള്‍ക്കൊപ്പം തീരൂര്‍ റെയില്‍വേ സ്റ്റേഷനെതിര്‍ വശത്തുള്ള മാര്‍ക്കറ്റില്‍ നിന്നെത്തിയ അനസ് രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോറത്തിലുണ്ടായിരുന്ന നേത്രാവതി എക്‌സപ്രസിന്റെ കമ്പാര്‍ട്ട്‌മെന്റിലൂടെ കയറിയിറങ്ങി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോറത്തിലേക്ക് കയറാന്‍ ശ്രമിക്കവേ ഒന്നാമത്തെ പാളത്തിലുടെ കടന്നുവന്ന തീരൂരില്‍ സ്‌റ്റോപ്പില്ലാത്ത ജമ്മു താവി എക്‌സ്പസ്സ്ര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാരും പോലീസം അനസിനെ തീരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

sameeksha-malabarinews

തീരൂര്‍ ഫോറിന്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയതായിരുന്നു അനസ്. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കെറ്റെടുക്കാനാണ് അനസ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോറത്തിലേക്ക് പോയത്.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!