മിസ്റ്റര്‍ മലപ്പുറം മത്സരം സെപ്റ്റംബര്‍ 17ന്

imagesമലപ്പുറം: ഈ വര്‍ഷത്തെ മിസ്റ്റര്‍ മലപ്പുറം മത്സരം 17 ന് മഞ്ചേരിയില്‍ വെച്ച് നടക്കുമെന്ന് ജില്ല ബോഡി ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മിസ്റ്റര്‍ മലപ്പുറം മത്സരത്തിന്റെ ഭാഗമായി ലഹരിക്കെതിരെ വാഹനപ്രചരണജാഥ നടത്തുമെന്നും ‘വ്യായാമമാകട്ടെ ലഹരി, രക്തദാനം മഹാദാനം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡോക്യുമന്ററികള്‍ പ്രദര്‍ശിപ്പിക്കുകയും വിവിധ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഹെല്‍ത്ത് ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് ബ്ലഡ് ബാങ്കുകള്‍ രൂപീകരിച്ച് രക്തദാനം നടത്തും.

അസോസിയേഷന്‍ പ്രസിഡന്റ് കെ കുഞ്ഞിമൊയ്തീന്‍കുട്ടി, സെക്രട്ടറി എംവി ഉമ്മര്‍, കെപി ഫൈസല്‍. സി മുജീബ്‌റഹ്മാന്‍, കൊച്ചു മഞ്ചേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top