Section

malabari-logo-mobile

അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ തുഞ്ചന്‍ പറമ്പില്‍ ആയിരങ്ങളെത്തി

HIGHLIGHTS : തിരൂര്‍ : തുഞ്ചന്‍ പറമ്പില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരങ്ങളെത്തി. 4.30 ഓടെയാണ് വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

20131014_080742തിരൂര്‍ : തുഞ്ചന്‍ പറമ്പില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരങ്ങളെത്തി. 4.30 ഓടെയാണ് വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. മുന്‍കൂട്ടി ടോക്കണ്‍ വാങ്ങിയ 93 കുട്ടികള്‍ക്ക് തുഞ്ചന്‍ ട്രെസ്റ്റ് ചെയന്‍മാനും എഴുത്തുകാരനുമായ എംടി വാസുദേവന്‍ നായര്‍ ഹരിശ്രീ കുറിച്ചു.

സാഹിത്യകാരന്‍മാരായ കെപി രാമനുണ്ണി, പികെ ഗോപി, മണമ്പൂര്‍ രാജന്‍ ബബു, ആലങ്കോട് ലീലാ കൃഷ്ണന്‍, ഐസക് ഈപ്പന്‍, കാനേഷ് പൂനര്‍, കെ എസ് വെങ്കിടാചലം, ടികെ നാരായണന്‍, രാധാമണി ഐങ്കലത്ത്, ഗിരിജ പി പാതേകര, കെപി സുധീര, കിളിമാനൂര്‍ മധു, ആനന്ദ് കാവാലം, ജികെ രാംമോഹന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പുലൂര്‍ കെ കരുണാകരന്‍, ബിജു നായരങ്ങാടി, തടക്കടാങ്കോട് പ്രഭാകതന്‍ തുടങ്ങിയവര്‍ സരസ്വതി മണ്ഡലത്തില്‍ ആഭ്യാക്ഷരം കുറിച്ചു.

sameeksha-malabarinews

4030 കുട്ടികളാണ് ഇവിടെ ഈ വര്‍ഷം ആദങ്യാക്ഷരം കുറിച്ചത്. ഉച്ചക്ക് 1.30 ഓടെ വിദ്യാരംഭ ചടങ്ങുകള്‍ അവസാനിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!