മദ്യപിക്കാന്‍ കള്ളന് കമ്പിനി കൊടുത്ത പോലീസുകാരന്റെ തോക്ക് പോയി

കോഴിക്കോട് : ഇന്നലെ സര്‍വീസ് റിവോള്‍വറുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച്  ഒരു യാത്രക്കാരനെ പിടകൂടിയതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം ഇയാള്‍ ആദ്യം പറഞ്ഞത് മാനന്തവാടി സ്വദേശിയും വഴിയോരകച്ചവടക്കാരനുമായ മത്തായിയെന്നായിരുന്നു. റെയല്‍വേ പോലീസിന്റെ ചോദ്യം ചെയ്യല്‍ കടുത്തതോടെ താന്‍ കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ റഫീഖാണെന്നും തന്റെ തൊഴില്‍ ചില്ലറ പോക്കറ്റടിയും പിടിച്ചുപറിയുമാണെന്നു സമ്മതിക്കുകയായിരുന്നു.

പിന്നീട് തോക്കിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തീവണ്ടിയല്‍ വച്ച് പരിചയപ്പെട്ട പോലീസുകാരനൊത്ത് ടോയിലെറ്റില്‍ വച്ച് മദ്യപിക്കുകയും അയാളുടെ ബാഗ് മാറിയെടുക്കുകയുമായിരുന്നു മൊഴി നല്‍കിയിരിക്കുന്നത്. ഇയാളുടെ കയ്യില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്ന് റിവോള്‍വര്‍ കൂടാതെ ഏതാനും തിരകളും കണ്ടെത്തിയിരുന്നു.

ഇവ തിരൂവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസുകരാന്‍ രഘുവിന്റെതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ റഫീഖ് ഇരുപതോളം കേസുകളില്‍ പ്രതിയാണ്. പിടിച്ചുപറി, പോക്കറ്റടി തുടങ്ങിയവ തൊഴിലാക്കിയ ഇയാള്‍ അഞ്ചു തവണ ശിക്ഷയനുഭവിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top