തിരൂര്‍ പുഴയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി

tirur-copyതിരൂര്‍: കഴിഞ്ഞ ദിവസം തിരൂര്‍ പുഴയില്‍ പാറക്കല്‍ കടവിനടുത്ത്‌ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ്‌ കണ്ടെത്തി. തിരൂര്‍ കല്ലിങ്ങലില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കന്ന തമിഴ്‌നാട്‌ സ്വദേശിയായ സത്രീയുടെതാണ്‌ കുട്ടി.

കഴിഞ്ഞ ദിവസം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച്‌ ഈ സ്‌ത്രീയുടെ കുഞ്ഞ്‌ പ്രസവിക്കുമ്പോള്‍തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ മൃതദേഹം ഇവരുടെ ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തിരുന്നു. മറവുചെയ്യാന്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ മൃതദേഹം പുഴയിലൊഴിക്കിവിടുകയായിരുന്നു വെന്നാണ്‌ ഇവര്‍ പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌.

മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍കോളിജില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം തിരൂര്‍ പൊതു ശ്‌മശാനത്തില്‍ മറവുചെയ്‌തു.

Share news
error: Content is protected !!
Scroll to Top