പൊന്നാനി :മത്സ്യത്തൊഴാലാളികളുടെയും കര്‍ഷകത്തൊഴിലാളികകുടെയും പോരാട്ട ചരിത്ര ഭൂമികയായ പൊന്നാനിയില്‍ സിപിഐഎമ്മന്റെ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. 37 വര്‍ഷത്തന് ശേഷം ജില്ലാസമ്മേളനം പൊന്നാനിയിലെത്തുമ്പോള്‍ സ്‌മരണകളില്‍ നിറഞ്ഞ്‌നില്‍ക്കുന്നത് സാധാരണക്കാരന്റെ നേതാവായ ഇമ്പിച്ചിബാവയുടെ മുഖം തന്നെ.
സമ്മേളനത്തെ വരവേല്‍ക്കാന്‍ പൊന്നാനിയാകെ ചെമ്പട്ടണിഞ്ഞു കഴിഞ്ഞു
ഇന്നു മുതല്‍ ഏഴാം തിയ്യതിവരെയാണ് സമ്മേളനം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കൊടിമര, പതാക ദീപശിഖ ജാഥകള്‍ പൊന്നാനിയില്‍ സംഗമിച്ച് എവി ഹൈസ്‌ക്കൂളിലൊരുക്കിയ ഇമ്പിച്ചബാവ.നഗറിലേക്ക് നീങ്ങും ഇവിടെ കൊടിയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.
തിങ്കളാഴ്‌ച രാവിലെ പത്ത് മണിക്ക് പ്രതിനിധി സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷണന്‍ ഉദ്‌ഘാടനംച ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും സെമിനാറുകളും കലാപരിപാടികളും നടക്കും എംഎ ബേബി, തോമസ് ഐസക്ക് തുടങ്ങിയ നിരവധി നേതാക്കള്‍ ഈ സെമിനാറുകളില്‍ പങ്കെടുക്കും




