Section

malabari-logo-mobile

പൂട്ടിക്കിടക്കുന്ന ബാറുകള്‍ നാളെ ബിയര്‍പാര്‍ലറുകളായി തുറക്കുന്നു

HIGHLIGHTS : തിരു: നിലവാരമില്ലാഞ്ഞതിനാല്‍ പുട്ടിയ കേരളത്തിലെ ബാറുകള്‍ ബിയര്‍ പാര്‍ലറുകളായി തിങ്കളാഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

തിരു: നിലവാരമില്ലാഞ്ഞതിനാല്‍ പുട്ടിയ കേരളത്തിലെ ബാറുകള്‍ ബിയര്‍ പാര്‍ലറുകളായി തിങ്കളാഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും പത്ത്‌ മാസമായി പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നുറോളം എണ്ണത്തിന്‌ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ്‌ നല്‍കിക്കഴിഞ്ഞു. ഇവയാണ്‌ തിങ്കളാഴ്‌ച തുറക്കുക, നിലവില്‍ ബിയറും വൈനും സ്‌റ്റോക്ക്‌ ഇല്ലാത്തതിനാല്‍ നാളെ വൈകീട്ടോടെയെ മദ്യം ബാറുകളില്‍ എത്തിത്തുടങ്ങു.

സംസ്ഥാനത്തെ ബാറുകളില്‍ ശുചിത്വപരിശോധന തുടര്‍ന്ന്‌ വരികയാണ്‌ ഓരോ ജില്ലയിലേയും ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍മാര്‍ക്കാണ്‌ പരിശോധനയുടെ ചുമതല. ബിയര്‍പാര്‍ലറുകളുടെ അപേക്ഷ ലഭിച്ച ഇടങ്ങളിലെല്ലാം ലൈസന്‍സ്‌ അനുവദിച്ചു കഴിഞ്ഞു
നിലവാരം ഉയര്‍ത്താന്‍ പൂട്ടിക്കിടന്ന ഭുരിഭാഗം ബാറുകളും നവീകരിച്ചിട്ടുണ്ട്‌. ്‌എന്നാല്‍ കെട്ടിടത്തിന്‌ ഘടനാപരമായി മാറ്റം വരുത്തുന്നത്‌ ിലവിലെ വിദേശമദ്യനിയമത്തിലെ വകുപ്പുള്‍ക്ക്‌ വിരുദ്ധണാണ്‌ ഇത്‌ ഇപ്പോള്‍ പരിശോധിക്കാതെ പരമാവധി വേഗത്തില്‍ ഈ ബാറുകള്‍ക്ക്‌ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കാനാണ്‌ വകുപ്പിന്റെ തീരുമാനം.

sameeksha-malabarinews

ഇവക്ക്‌ പുറമെ സംസ്ഥാനത്ത്‌ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകള്‍ക്കും ബിയിര്‍പാര്‍ലറിന്‌ അപേക്ഷിക്കാനുള്ള അവസരവുമുണ്ട്‌
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബീവറേജ്‌ കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടകയും സ്വാകാര്യമേഖലയിലുള്ള മദ്യശാലകള്‍കള്‍ക്ക്‌ കൂടുതല്‍ വിശാലമായ സൗകര്യങ്ങളൊരുക്കി തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഈ മദ്യനയം ആരെ സഹായിക്കാനിയിരുന്നെന്ന്‌ വ്യക്തമായിവരികയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!