ചമ്രവട്ടം പാലത്തിന്റെ അപ്രോച്ച്‌ റോഡ്‌ തകര്‍ന്നു : നാട്ടുകാര്‍ റോഡില്‍ വാഴ നട്ടു

IMG-20150103-WA0014പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ ചമ്രവട്ടം ഭാഗത്തും നരിപറമ്പ്‌ ഭാഗത്തും റോഡുകള്‍ തകര്‍ന്ന്‌ വലിയ കുഴികള്‍ രൂപപ്പെട്ടത്‌ വന്‍ ഗതാഗതകുരിക്കിന്‌ ഇടയാക്കുന്നു. ചെറുവാഹനങ്ങള്‍ വലിയ കുഴികളില്‍ കയിറിയിറങ്ങാന്‍ ഏറെ സമയമെടുക്കന്നതാണ്‌ ഗതാഗതകുരുക്കിന്‌ കാരണമാകുന്നത്‌.

നിരവധി തവണ പരാതി നല്‍കിയിട്ടും അധകൃതര്‍ റോഡ്‌ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകര്‍ റോഡില്‍ വാഴ നട്ടു.
കോഴിക്കോട്‌ നിന്ന്‌ എറണാകുളത്തേക്ക്‌ ഏറ്റവും എളുപ്പമുള്ള റൂട്ടാണ്‌ ഇത്‌ . രാത്രിയായാല്‍ ചരക്കുലോറികള്‍ ഈ വഴി തിരഞ്ഞെടുക്കുന്നതിനാല്‍ ഗതാഗതകുരുക്ക്‌ സ്ഥിരം കാഴ്‌ചയാകുകയാണ്‌.

Share news
error: Content is protected !!
Scroll to Top