പൊന്നാനി കുറ്റിപ്പുറം ബൈപാസില്‍ വാഹനാപകടം;തിരൂര്‍ സ്വദേശി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: പൊന്നാനി കുറ്റിപ്പുറം ബൈപാസില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. തിരൂര്‍ ആലത്തിയൂര്‍ സ്വദേശി പ്രഭീഷ് ആണ് മരണപ്പെട്ടത്.

പൊന്നാനി കുറ്റിപ്പുറം ബൈപാസില്‍ കോട്ടത്തറ അമ്പലത്തിന് പരിസരത്താണ് സ്‌കോര്‍പിയോ, ഹ്യുണ്ടായി ക്രെട്ട എന്നീ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

പരിക്കുപറ്റിയ ആലത്തിയൂര്‍ സ്വദേശികളായ രണ്ടുപേരെ വെളിയംകോട് ലൈഫ് ലൈന്‍, അണ്ടത്തോട് ആംബുലന്‍സ് എന്നീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും, മറ്റു രണ്ടു പേരെ പൊന്നാനി 108, എടപ്പാള്‍ ലൈഫ് കെയര്‍ എന്നീ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top