വൈദ്യുതി പ്രതിസന്ധി; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കുള്ള വിഹിതം വീണ്ടും കുറയും

Isolated Light Bulb

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഉള്ള വൈദ്യുതി വിഹിതം വീണ്ടും കുറയും. ദീര്‍ഘകാല കരാര്‍പ്രകാരം കമ്പനികളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതിയും കേന്ദ്രവിഹിതവുമാണ് വീണ്ടും കുറയുക.

പ്രതിസന്ധി രൂക്ഷമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേരളം അടക്കമുള്ള സംസ്ഥാന വിഹിതം നിയന്ത്രിക്കുന്നത്. 2200 മെഗാവാട്ട് വൈദ്യുതി ആണ് സംസ്ഥാനം പ്രതിദിനം പുറത്ത് നിന്ന് കണ്ടെത്തുന്നത്. ദീര്‍ഘകാല കരാര്‍പ്രകാരം ബാല്‍കൊ, ജാബുവ കമ്പനികളില്‍നിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുത പ്രതിസന്ധി കഴിയും വരെ കിട്ടില്ല. അറ്റകുറ്റപ്പണി കാരണം ഉത്പാദനം കുറഞ്ഞതാണ് കേന്ദ്രവിഹിതം കുറയാന്‍ കാരണമെന്ന് ഊര്‍ജ്ജമന്ത്രാലയം അറിയിച്ചു.

അതേസമയം, കല്‍ക്കരി ലഭ്യതയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. വൈദ്യുതി ലഭ്യത കുറവിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇന്ന് ഉണ്ടാകും.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായത്. ഡല്‍ഹിയില്‍ പലയിടത്തും അപ്രതീക്ഷിത ലോഡ്ഷെഡിംഗ് ഉണ്ടാകാമെന്ന് ടാറ്റാ പവര്‍ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (ടിപിഡിഡിഎല്‍) അറിയിച്ചു. രാജസ്ഥാനില്‍ ദിവസം ഒരുമണിക്കൂര്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്ധ്രയില്‍ 45 ശതമാനം വൈദ്യുതിയും വിതരണം ചെയ്യുന്ന ആന്ധ്രപ്രദേശ് പവര്‍ ജനറേഷന്‍ കോര്‍പറേഷന്റെ പ്ലാന്റുകളില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top