സൂരജ് കുറ്റക്കാരന്‍; ഉത്ര വധക്കേസില്‍ വിധി പ്രഖ്യാപനം മറ്റന്നാള്‍

കൊല്ലം:  പ്രമാദമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് വിചാരണ കോടതി. കേസിലെ വിധപ്രഖ്യാപനം മറ്റന്നാള്‍ 13ാം തിയ്യതി. ബുധനാഴ്ച ഉണ്ടാകും.

302 307,328, 201 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ സൂരജിനെതിരെ നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തി.

പ്രതി ഭാര്യയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. സാക്ഷികളില്ലാത്ത കേസില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്.

 

പ്രതി സൂരജിനെ ഇന്ന് 12 മണിയോടെ കോടതിയിലെത്തിച്ചു. തുടര്‍ന്ന് വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ജി. മോഹന്‍ രാജ് കോടിയില്‍ ആവിശ്യപ്പെട്ടു.

വിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനുമടക്കം ബന്ധുക്കളും വന്‍ ജനക്കൂട്ടവും കോടതി വളപ്പില്‍ എത്തിയിരുന്നു. കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് സൂരജിനെ കോടതിയില്‍ എത്തിച്ചത്.

 

 

 

Share news
error: Content is protected !!
Scroll to Top