Section

malabari-logo-mobile

നെടുമുടി വേണു അന്തരിച്ചു

HIGHLIGHTS : മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 73 വയസ്സായിരുന്നു. ഉദരരോഗ സംബന്ധമായ രോഗങ്ങള...

മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

73 വയസ്സായിരുന്നു. ഉദരരോഗ സംബന്ധമായ രോഗങ്ങള്‍ മൂലം നാല് ദിവസം മുമ്പ് ഇദ്ദേഹത്തെ കിംസില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാകുകായയിരുന്നു. ഇതോടെ ഐസിയുവിലേക്ക് മാറ്റി.

sameeksha-malabarinews

1948ല്‍ ആലപ്പുഴയിലെ നെടുമുടിയില്‍ അധ്യാപകനായിരുന്ന കേശവന്‍ പിള്ളയുടെയും, കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയമകനായി ആണ് കെ വേണുഗോപാല്‍ എന്ന നെടുമുടിയുടെ ജനനം.

മലയാളത്തിലും തമിഴിലുമായി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ജി. അരവിന്ദന്റെ തമ്പിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം.
ആണും പെണ്ണുമാണ് അവസാനമായി അഭിനയിച്ച ചിത്രം. നാലുപതിറ്റാണ്ട് മലയാള സിനിമാ ലോകത്തെ നിറസാനിധ്യമായിരുന്നു ഈ അതുല്യ കലാകാരന്‍

കാവലത്തിന്റെ നാടകങ്ങളിലൂടെയാണ് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലേക്കുള്ള രംഗപ്രവേശം.

മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന  അവാര്‍ഡ് ലഭിച്ചു. 1990ല്‍ ഹിസ് ഹൈനസ് അബ്ദുളളയിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!