Section

malabari-logo-mobile

തിരൂരില്‍ വീട്ടില്‍ സൂക്ഷിച്ച 50 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

HIGHLIGHTS : തിരൂര്‍: തുഞ്ചന്‍പറമ്പിന് സമീപമുള്ള വീട്ടില്‍ സൂക്ഷിച്ച 50 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗലം സ്വദേശി ഷ...

തിരൂര്‍: തുഞ്ചന്‍പറമ്പിന് സമീപമുള്ള വീട്ടില്‍ സൂക്ഷിച്ച 50 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗലം സ്വദേശി ഷരീഫ് പൊലിസിന്റെ പിടിയിലായി. 25 ലക്ഷം രൂപ വരുന്ന പുകയില വസ്തുക്കളാണ് ഇവിടെ നിന്ന് പോലീസ് പിടിച്ചെടുത്തത്.

ഷരീഫ് വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇവിടെ ചന്ദനത്തിരയും വെളുത്തുള്ളിയും മൊത്തമായി വിതരണം ചെയ്യാനുള്ള ഗോഡൗണ്‍ എന്ന നിലയിലാണ് ഇയാള്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇതിന്റെ മറവിലാണ് വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി വന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തീരദേശങ്ങളില്‍ ഉള്‍പ്പടെ പ്രതി പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്.

sameeksha-malabarinews

തിരൂര്‍ സി.ഐ പത്മരാജന്റെ നേതൃത്വത്തില്‍ എസ് ഐ കെ.ജെ.ജിനേഷ്, എ.എസ്.ഐമാരായ ജോബി വര്‍ഗീസ് പ്രമോദ്. സിനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജയപ്രകാശ്, ഷിബു, മുഹമ്മദ് കുട്ടി, പങ്കജ് കുമാര്‍ സംഘമാണ് വീട്ടില്‍ പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!