കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിനെത്തും

തിരുവനന്തപുരം : കേരളത്തില്‍ ഇത്തവണ കാലവര്‍ഷം ജൂണ്‍ 6 മുതല്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തില്‍. തെക്കപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തിയതായാണ് കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നത്.

ഈ മണ്‍സൂണ്‍ സീസണില്‍ രാജ്യമൊട്ടാകെ നല്ല മഴ ലഭിക്കും. കേരളത്തില്‍ ഇത്തവണ ശരാശരിയേക്കാള്‍ കൂടുതല്‍ മഴലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ സംസ്ഥാനത്ത് ഇന്നും നാളെയും മിന്നലോടുകൂടിയ ഇടിയും മഴയും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇത് കാലവര്‍ഷത്തോടനുബന്ധിച്ചുള്ള മഴയല്ല.

Share news
error: Content is protected !!
Scroll to Top