മണ്‍സൂണ്‍ കാല പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം.
തിരൂരങ്ങാടി: സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മഴക്കാലത്തിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കര്‍ശന പരിശോധന.
മഴക്കാലത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ വേണ്ടി വാഹനത്തിന്റ യാന്ത്രികമായ ഭാഗങ്ങള്‍ പരിശോധന നടത്തി. വാഹനത്തിന്റെ ടയര്‍, വൈഫര്‍, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ബസിന്റെ വിന്‍ഡോ ഷട്ടര്‍, ടയര്‍ മുതല്‍ ബസ്സിനകത്ത് യാത്രാസൗകര്യങ്ങള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കി.
പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ വാഹനങ്ങള്‍ക്ക് അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാന്‍ നോട്ടീസ് നല്‍കി. കൂടാതെ കൈകാണിച്ചാല്‍ നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.
കക്കാട്, കൊളപ്പുറം, വെന്നിയൂര്, ചങ്കുവെട്ടി, കോട്ടക്കല്‍ എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.കൂടാതെ 140 കേസുകളിലായി ഒന്നര ലക്ഷം രൂപ പിഴ ഈടാക്കി. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടി ജി ഗോകുലിന്റ നിര്‍ദ്ദേശപ്രകാരം എം വി ഐ ഷബീര്‍ മുഹമ്മദ്. എ എം വി ഐ മാരായ പി അബ്ദുല്‍ഗഫൂര്‍, മുനീബ് അമ്പാളി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
അധ്യായന വര്‍ഷങ്ങള്‍ കൂടി ആരംഭിക്കുന്നമുറക്ക് വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അപകടങ്ങള്‍ കുറക്കാന്‍ കൂടുതല്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടി ജി ഗോകുല്‍ പറഞ്ഞു.




