താനൂര്‍: കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ അക്രമത്തില്‍ നാലു പേര്‍ അറസ്റ്റില്‍.
ബിജെപി പ്രവര്‍ത്തകരായ മാങ്ങാകണ്ടിയില്‍ സുരേശന്‍ (42), പരിയാപുരം കുന്നുംപുറം സ്വദേശി പ്രേംകിഷോര്‍ (35), എസ്ഡിപിഐ പ്രവര്‍ത്തകരായ നടുവില്‍ നാലകത്ത് മൂസ(60) എടോളിപ്പറമ്പില്‍ മുനീര്‍(29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച വൈകീട്ടാണ് ബിജെപി-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. താനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലുള്ള ഷാഫി ഫ്രൂട്ട്‌സ കടയുടെ സമീപത്ത് സംഘടിച്ച് നിന്ന എസ്ഡിപിഐ പ്രവര്‍ത്തകരും പ്രകടനത്തില്‍ ഉണ്ടായിരുന്നവരും തമ്മിലാണ് തര്‍ക്കമുണ്ടായത്. സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും, ഒരു എസ്ഡിപിഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ. മറ്റുള്ളവര്‍ കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.
ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ അക്രമ സ്ഥലം സന്ദര്‍ശിച്ചു. കെഎപി കമാന്‍ണ്ടന്റ് ദേബേഷ് കുമാര്‍ ബെഹ്‌റ, തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌കര്‍ തുടങ്ങിയവരും താനൂരില്‍ സന്ദര്‍ശനം നടത്തി.
ഇതിനിടെ താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.




