താനൂര്‍ സംഘര്‍ഷത്തില്‍ സിഐ അടക്കം മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

താനൂര്‍ : ബിജെപി-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിലും സംഘര്‍ഷത്തിലും താനൂര്‍ സിഐ എ എം സിദ്ദീഖ് അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.

സിഐയുടെ വലതുകൈയ്യിന്റ കൈക്കുഴയില്‍ ആണ് പരിക്കേറ്റത്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിജോ, ബിനോയ് എന്നിവര്‍ക്കും പരിക്കേറ്റു. ജിജോയുടെ കണ്ണിലാണ് ഏറ് കൊണ്ടത്. അതേസമയം ബിനോയുടെ കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ തിരൂര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.

Share news
error: Content is protected !!
Scroll to Top