താനൂരില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ പൂര്‍ണം

താനൂര്‍: താനൂരില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ പൂര്‍ണം. താനൂരില്‍ ഇന്നലെ ബിജെപി എസ്ഡിപിഐ സംഘര്‍ത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ ആറുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് വ്യാപാരികളുടെ ഹര്‍ത്താല്‍.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടനുബന്ധിച്ച് ബിജെപി നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

പ്രകടനം നടന്നുകൊണ്ടിരിക്കെ റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ ഷാഫി ഫ്രൂട്‌സ് കടയുടെ സമീപത്ത് വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും സംഘര്‍ഷമുണ്ടാവുകയും പഴക്കടപൂര്‍ണമായി തകര്‍ക്കുകയും സമീപത്തെ ബൈക്കും കാറും തകര്‍ക്കുകയും ചെയ്തു. ഇത് ചെറുത്ത കടയുടമ നാലകത്ത് ഷാഫി(26)യെ കുത്തി പരിക്കേല്‍പ്പിച്ചതായും പിതാവ് പറഞ്ഞു. സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പ്രണവിനും കുത്തേറ്റിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top