വള്ളിക്കുന്നില്‍ കളിയാട്ടക്കാവിലേക്കുള്ള പൊയ്ക്കുതിര സംഘത്തിന് നേരെ ലാത്തിച്ചാര്‍ജ്ജ്;നിരവധി പേര്‍ക്ക് പരിക്ക്

വള്ളിക്കുന്ന്:വള്ളിക്കുന്നില്‍ കളിയാട്ടക്കാവിലേക്കുള്ള പൊയ്ക്കുതിര സംഘത്തിന് നേരെ ലാത്തിച്ചാര്‍ജ്ജ്. കളിയാട്ടത്തിന്റെ വരവ് അറിയിച്ചു കൊണ്ട് എത്തിയ പൊയി കുതിര സംഘവും പൊലീസും തമ്മിലാണ് അത്താണിക്കല്‍ വെച്ച് സംഘര്‍ഷമുണ്ടായത്. ലാത്തിച്ചാര്‍ജ്ജില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.സംഭവത്തില്‍ പ്രതിഷേധിച്ച് പൊയ് കുതിരയുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

അത്താണിക്കലില്‍ പൊയ്കുതിര സംഘങ്ങള്‍ പരപ്പനങ്ങാടി-കോഴിക്കോട് റോഡ് ഉപരോധിക്കുന്നു

അത്താണിക്കല്‍ വ്യാഴാഴ്ച വൈകീട്ട് എഴുമണിയോടെയാണ് സംഭവം നടന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്തിന്റെ ആഹ്ലാദം പ്രകടിപ്പിച്ചു ബി.ജെ.പ്പി. പ്രവര്‍ത്തകരും അത്താണിക്കല്‍ ജംങ്ഷന്റെ ഒരു ഭാഗത്ത് ഉണ്ടായിരുന്നു. ഈ സമയത്തു പൊയ് കുതിര സംഘങ്ങും ചെണ്ടമേളങ്ങളുമായി തൊട്ടു മാറി നിലകൊണ്ടിരുന്നു. ബി.ജെ.പി.പ്രവര്‍ത്തകരുടെ പ്രകടനം ഒലിപ്രം റോഡിലേക്ക് പോയ ഉടനെ പൊയ് കുതിര സംഘങ്ങള്‍ ഒലിപ്രം റോഡിലേക്ക് വരികയായിരുന്നു. ഇത് പൊലീസ് തടഞ്ഞു. ഇതിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് ലാത്തി ചാര്‍ജില്‍ കലാശിച്ചത്. എന്നാല്‍ പൊലീസിനെ മര്‍ദിച്ചതോടെയാണ് ലാത്തി വീശാന്‍ കാരണം എന്നാണ് പൊലീസ് പറയുന്നത്. അതെസമയം പോലീസ് ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കി എസ്‌ഐയുടെ നേതൃത്വത്തില്‍ തങ്ങളെ മര്‍ദ്ധിക്കുകയായിരുന്നുവെന്ന് പൊയ്കുതിര സംഘത്തിലുള്ളവര്‍ പറഞ്ഞു.

സംഭവത്തില്‍ സുബ്രഹ്മണ്യന്‍, ഉണ്ണി,വിജയ,ശ്രീജിത്, കെ.വി രതീഷ്, രാജി എം.കെ,നായടി,എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെകോട്ടക്കടവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തുടര്‍ന്ന് പൊയി കുതിര സംഘങ്ങള്‍ പരപ്പനങ്ങാടി-കോഴിക്കോട് റോഡ് ഉപരോധിച്ചു. എട്ടുമണിയോടെയാണ് ഉപരോധം അവസാനിച്ചത്.

ഉത്സവങ്ങള്‍ അവസാനിപ്പിക്കുന്നത് അറിയിച്ചുകൊണ്ടുള്ള ഉത്സവമാണിത്. മതേതര വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഈ കാര്‍ഷികോത്സവത്തില്‍ പ്രധാനമായും കര്‍ഷകതൊഴിലാളികളായ ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് പൊയ്കുതിര കെട്ടുന്നത്.

Share news
error: Content is protected !!
Scroll to Top