ജോണ്‍ എബ്രഹാം അനുസ്മരണം

പരപ്പനങ്ങാടി: നവജീവന്‍ വായനശാല എന്‍എഫ്‌സിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ചലച്ചിത്ര പ്രവര്‍ത്തകന്‍
ജോണ്‍ എബ്രഹാം അനുസ്മരണവും അമ്മ അറിയാന്‍ സിനിമയുടെ പ്രദര്‍ശനവും നടന്നു.
ഫിലിം സൊസൈറ്റി പ്രവര്‍ത്തകനായ സായി കിഷോര്‍ ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങില്‍ ടി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍എഫ്‌സി കണ്‍വീനര്‍ കെ.പി.മനീഷ് സ്വാഗതവും വായനശാലാ സിക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Related Articles