പരപ്പനങ്ങാടിയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ക്കും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ പത്തരയോടെ മുണ്ടിയന്‍കാവിലാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് ഓടിയ കുട്ടിയെ രക്ഷിക്കാന്‍ ഓട്ടോ വെട്ടിച്ചതിനിടയിലാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്.

കൂടൂതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top