പതിവ്‌തെറ്റിക്കാതെ കൊടിഞ്ഞി പള്ളിയില്‍ പലഹാരം വാങ്ങാന്‍ അവരെത്തി

തിരൂരങ്ങാടി: പതിവ് പോലെ ഇതര സമുദായാംഗങ്ങള്‍ ഇത്തവണയും കൊടിഞ്ഞി പള്ളിയില്‍ പലഹാരം വാങ്ങാനെത്തി. മണ്ണാന്‍ കുടുംബത്തില്‍ നിന്നുള്ള കാരണവര്‍ തെയ്യുണ്ണി പള്ളിക്കമ്മറ്റി സെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടി ഹാജിയില്‍ നിന്നും ആദ്യ അവകാശം ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അഥിതിയായിരുന്നു. ഖത്തീബ് അലി അക്ബര്‍ അംദാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്നു മറ്റു കുടുംബങ്ങളും പലഹാരം വാങ്ങി.

ചടങ്ങില്‍ പി.സി മുഹമ്മദ് ഹാജി, പാലക്കാട്ട് പോക്കുഹാജി, പി.വി കോമുക്കുട്ടി ഹാജി, ഇ ഹംസ ഹാജി, പനക്കല്‍ സിദ്ധീഖ്, പത്തൂര്‍ മൊയ്തീന്‍ ഹാജി, സലീം പൂഴിക്കല്‍, പാട്ടശ്ശേരി സൈതലവി എന്ന ബാപ്പുട്ടി, വി.വി മജീദ്, കരുവാട്ടില്‍ ഹംസ, പാലക്കാട്ട് മൊയ്തു, പാലക്കാട്ട് കരീം, നരിമടക്കല്‍ നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top