Section

malabari-logo-mobile

നാലര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

HIGHLIGHTS : കുറ്റിപ്പുറം: കഞ്ചാവ് മൊത്ത വില്‍പ്പനക്കാരായ മൂന്ന് പേര്‍ പിടിയിലായി. പ്രതികളില്‍ നിന്ന് നാലര കിലോ കഞ്ചാവ് എക്‌സൈസ് ഉദ്യോഗ്സ്ഥര്‍ പിടിച്ചെടുത്തു. ...

കുറ്റിപ്പുറം: കഞ്ചാവ് മൊത്ത വില്‍പ്പനക്കാരായ മൂന്ന് പേര്‍ പിടിയിലായി. പ്രതികളില്‍ നിന്ന് നാലര കിലോ കഞ്ചാവ് എക്‌സൈസ് ഉദ്യോഗ്സ്ഥര്‍ പിടിച്ചെടുത്തു. കോട്ടക്കല്‍ പുത്തനത്താണി രണ്ടത്താണി മേഖലകളില്‍ ചില്ലറ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ആതവനാട് വെച്ച് പിടിയിലായത്. രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഫൈസല്‍ (24) ,ആതവനാട് പറമ്പന്‍ വീട്ടില്‍ റഷീദ് (47),അനന്താവൂര്‍ ചിറ്റകത്ത് മുസ്തഫ (42) എന്നിവരാണ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായത്.

ആവശ്യക്കാരെന്ന വ്യാജേന കിലോവിന് ഇരുപത്തി അയ്യായിരം രൂപ നിരക്കില്‍ കച്ചവടമുറപ്പിച്ച് കഞ്ചാവുമായെത്തിയ നാലംഗ സംഘം എക്‌സൈസുകാരെ കണ്ട് തിരിച്ചറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂന്ന് പേരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു വെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ നിന്നും 4.5 kgm കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു .കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സംഘത്തിലെ പ്രധാനിയായ പൂവന്‍ ചിന സ്വദേശി പെല്‍പ്പത്ത് വീട്ടില്‍ ഇബ്രാഹിം മകന്‍ സക്കീബ്(24) ആണ് ഓടി രക്ഷപ്പെട്ടത്.

sameeksha-malabarinews

യുവാക്കളെ ഉപയോഗിച്ച് കോട്ടക്കല്‍ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കള്‍ സക്കീബിന് കീഴിലുണ്ട് . കഞ്ചാവ് കാര്‍ക്കിടയില്‍ ഡോണ്‍ എന്ന് വിളിപ്പേരുള്ള ഈ ഇടനിലക്കാരന്റെ കൈകളിലൂടെ മാസം തോറും കി ലോകണക്കിന് കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നുണ്ട്. ഒരു മാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് എത്തിച്ചതില്‍ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിയിലായവരില്‍ സ്ത്രീപീഡന കേസുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് പറമ്പന്‍ റഷീദ് മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു .നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഫൈസലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓടിപ്പോയ പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ പറഞ്ഞു. പ്രതികളെ വടകര എന്‍ഡിപിഎസ് കോടതി മുന്‍പാകെ ഹാജരാക്കും.

പ്രിവന്റീവ് ഓഫീസര്‍മാരായ ജാഫര്‍, ലതീഷ്, രതീഷ് സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കര്‍,ഹംസ ,വിഷ്ണു ദാസ്,രാജീവ് കുമാര്‍,മിനു രാജ് ,കണ്ണന്‍ എ.വി,ദിവ്യ, രജിത, ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!