Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

HIGHLIGHTS : പരപ്പനങ്ങാടി: വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കരിങ്കല്ലത്താണി സ്വദേശി പാരാടന്‍ സൈതലവിയുടെ കിണറാണ് താഴ്ന്നുപോയത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട്...

പരപ്പനങ്ങാടി: വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കരിങ്കല്ലത്താണി സ്വദേശി പാരാടന്‍ സൈതലവിയുടെ കിണറാണ് താഴ്ന്നുപോയത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിനോകുമ്പോള്‍ കിണര്‍ പൂര്‍ണമായും മണ്ണിനടയിലേക്ക് ഇടിഞ്ഞ് താഴ്ന്നിരുന്നു. വേനലായതോടെ കിണറില്‍ വെള്ളമില്ലായിരുന്നു. ഇരുപത് വര്‍ഷം പഴക്കമുള്ള ഈ കീണറിന് 18 റിങ്ങിന്റെ താഴ്ചയാണുള്ളത്.

ഇന്നലെ പ്രദേശത്ത് മഴപെയ്തിരുന്നു. ഇതെതുടര്‍ന്ന് എന്തെങ്കിലും സംഭവിച്ചതാണോ എന്ന ആശങ്കയിലാണ് വീട്ടുകാര്‍. കഴിഞ്ഞ പ്രളയ സമയത്ത് വെള്ളം കയറിയ പ്രദേശമാണിവിടെ. അതുകൊണ്ടുതന്നെ പ്രളയ സമയത്ത് ഭൂമിക്കടിയില്‍ എന്തെങ്കിലും പ്രതിഭാസം സംഭവിച്ചിട്ടുണ്ടോ എന്ന ഭയത്തിലാണ് വീട്ടുകാരും നാട്ടുകാരും.

sameeksha-malabarinews

ഇത്തരം ഒരു സംഭവം ഉണ്ടായ അവസ്ഥയില്‍ ജിയോളജി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!