Section

malabari-logo-mobile

അയ്യപ്പനെയും കാളിയേയും പ്രൊഫൈലാക്കി വിനായകന്റെ മറുപടി

HIGHLIGHTS : വിനായകനെ  വംശീയമായും ആക്രമിച്ച് സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്പുകള്‍ കൊച്ചി : ലോകസഭതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വെച്ച ആശയങ്ങളെ കേരളം തള്ളിക്കളഞ്ഞത...

വിനായകനെ  വംശീയമായും ആക്രമിച്ച് സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്പുകള്‍

കൊച്ചി : ലോകസഭതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വെച്ച ആശയങ്ങളെ കേരളം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ നടന്‍ വിനായകനെ ജാതീയമായും വംശീയമായും ആക്രമിച്ച് സംഘപരിവാര്‍ അനുകൂല സൈബര്‍ വിഭാഗങ്ങള്‍. എന്നാല്‍ തന്നെ ആക്ഷേപിച്ചവര്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രത്തിലൂടെ പ്രതികരിച്ച് വിനായകനും.

sameeksha-malabarinews

തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ കാളിയുടേതും കവര്‍ ഫോട്ടോ അയ്യപ്പന്റേതുമാക്കിയാണ് തന്നെ ആക്രമിക്കുന്നവര്‍ക്ക വിനായകന്‍ മറുപടി നല്‍കിയിരിക്കുന്നത്.

‘കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ’്. എന്നായിരുന്ന മീഡയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്.

പെരുന്നാള്‍ റിലീസിങ്ങിന് തയ്യാറെടുക്കുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്ത ദിവസമായിരുന്നു വിനായകന്‍ ഇതുപറഞ്ഞത്. വിനായകന്റെ പ്രസ്താവന സോഷ്യല്‍ മീഡയയിലും വാര്‍ത്തമാധ്യമങ്ങളിലും ചര്‍ച്ചയായതോടെയാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ വിനായകനെതിരെ തെറിവിളിയും ആക്ഷേപവുമായി രംഗത്തെത്തിയത്.
വിനായകനെതിരെ ഹീനമായ ഭാഷയിലാണ് സോഷ്യല്‍ മീഡയയില്‍ ഇവര്‍ പ്രതികരിക്കുന്നത്. കലാഭവന്‍ മണിയേയും, നിറത്തേയും. വംശത്തേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള സൈബര്‍ കമന്റുകള്‍ ആണിവ. ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവും ചിലര്‍ നടത്തുന്നുണ്ട്.
വിനായകന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന തൊട്ടപ്പന്‍ ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!