പരപ്പനങ്ങാടിയില്‍ എസ് ഐ താമസിച്ച വീട്ടുവളപ്പില്‍ മോഷണം

പരപ്പനങ്ങാടി: സ്ഥലം എസ് ഐ താമസിക്കുന്ന കോമ്പൗണ്ടിലെ വീട്ടില്‍ നിന്നും ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കൈയില്‍ നിന്ന് 8 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. പുത്തരിക്കല്‍ ജയകേരള റോഡില്‍ താമസിക്കുന്ന അന്‍സി മോട്ടോര്‍സിന്റെ ഉടമ സലീമിന്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ മോഷണം നടന്നത്.

കഠിന ചൂടായതിനാല്‍ ജനല്‍  തുറന്നിട്ടിരുന്നു. ഇതിലൂടെ ഉറങ്ങി കിടക്കുകയായിരുന്ന ഗൃഹനാഥയുടെ കൈയ്യിലെ വളകളും മാലയും കവരുകയായിരുന്നു. മാല മോഷ്ടിക്കുന്നതിനിടെ സംഭവം തിരിച്ചറിഞ്ഞ വീട്ടമ്മ ഉറക്കെ നിലവിളിച്ചു. ഇത് കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും മോഷ്ടാവ് രക്ഷപെട്ടു.

ഇവരുടെ കോമ്പൗണ്ടില്‍ തന്നെയുള്ള മറ്റൊരു വീട്ടിലാണ് പരപ്പനങ്ങാടി എസ് ഐ താമസിക്കുന്നത്. ശബ്ദം കേട്ട് ഉണര്‍ന്ന എസ്‌ഐ മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായില്ല.

Share news
error: Content is protected !!
Scroll to Top