തിരൂരില്‍ നാടോടി സ്ത്രീയില്‍ നിന്നും തത്തകളെ പിടികൂടി

തിരൂര്‍:നാടോടി സ്ത്രീയില്‍ നിന്നും തത്തകളെ പൊലിസ് പിടികൂടി വനം വകുപ്പിന് കൈമാറി. ആലത്തിയൂര്‍ ഹനുമാന്‍കാവില്‍ വില്‍പ്പന നടത്തിയിരുന്ന നാടോടി സ്ത്രീയില്‍ നിന്നുമാണ് തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം തത്തകളെ പിടികൂടിയത്.

പൊതു വിപണിയില്‍ ആയിരം രൂപയോളം വിലവരുന്ന ഏഴോളം തത്തകളെയാണ് സ്ത്രീയില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തത്. കമ്പി കൂടിനകത്ത് ഏഴ് തത്തകളെയും ഒന്നിച്ചു അടക്കപ്പെട്ട നിലയിലായിരുന്നു. വനംവകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് തിരുന്നാവായയിലെ വനംവകുപ്പ് വാച്ചര്‍ ഫൈസല്‍ കന്മനം തിരൂര്‍ പൊലിസ് സ്റ്റേഷനിലെത്തി തത്തകളെ ഏറ്റെടുത്തു. പിന്നീട് തത്തകളെ കരുവാരകുണ്ട് വനംവകുപ്പ് ഓഫീസില്‍ എത്തിച്ചു. ഇവിടെ നിന്നും തത്തകൂട്ടങ്ങളെ ഉള്‍കാടുകളിലേക്ക് പറത്തിവിടും.

Related Articles