ചരിത്രവിസ്മയം തീര്‍ത്ത് സ്പര്‍ശം 2019 പ്രദര്‍ശനം തുടങ്ങി

വേങ്ങര: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിന് വേങ്ങര പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ് നടത്തുന്ന ദ്വിദിന പ്രദര്‍ശനം വേങ്ങര ഗവ. മോഡല്‍ സ്‌കൂളില്‍ തുടങ്ങി. 20 പവലയിനുകളായി ചിത്രം, കരകൗശലം, പുരാവസ്തു, സ്റ്റാമ്പ്, വിവിധ രാജ്യങ്ങളുടെ കറന്‍സി, നാണയങ്ങള്‍, മാജിക്, അക്വൊ പോണിക്സ് കൃഷി രീതികള്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്നത്.

കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസ രംഗത്ത്
മികച്ച പ്രവര്‍ത്തനം നടത്തിയ കൂരിയാട് പനമ്പുഴക്കല്‍ കെ.കെ സെയ്തു മോന്‍
തങ്ങള്‍ക്കുളള പ്രത്യേക ഉപഹാരവും വിവിധ സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍
എന്നിവക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും എം.എല്‍.എ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ കെ.കെ രാമകൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ഹഖ്, പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടി, എസ്.ഐ എന്‍.
മുഹമ്മദ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ടി മൈമൂന, പഞ്ചായത്ത്
അംഗങ്ങളായ വി.ടി മൊയ്തീന്‍, പി. അച്യുതന്‍, എന്‍.ടി നാസര്‍, കെ.
വല്‍സകുമാര്‍, ടി.വി റഷീദ്, പി. അസീസ് ഹാജി എന്നിവര്‍ സംസാരിച്ചു. കെ.ടി
അമാനുളള സ്വാഗതവും ടി.കെ മൊയ്തീന്‍ കുട്ടി നന്ദിയും പറഞ്ഞു.
ഇന്ന് വൈകിട്ട് നടക്കുന്ന പ്രകൃതി സംരക്ഷണ സെമിനാറോടെ പരിപാടി സമാപിക്കും.

Related Articles