ചെട്ടിപ്പടിയില്‍ ഒന്നരവയസ്സുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

പരപ്പനങ്ങാടി: ഒന്നരവയസ്സുകരാന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് പടിഞ്ഞാറുവശം താമസിക്കുന്ന നാലകത്ത് ഹനീഫയുടെ മകന്‍ മുഹമ്മദ് സിയാനാണ് മരിച്ചത്. ഇന്നുരാവിലെ 9.30 മണിയോടെയാണ് അപകടം. വീട്ടുമുറ്റത്ത് കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കെ സമീപത്തെ വെള്ളക്കെട്ടില്‍ വീണ് അപകടം സംഭവിക്കുകായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിതാവ് ഹനീഫ രണ്ടാഴ്ച മുന്‍മ്പാണ് നാട്ടില്‍ നിന്നും വിദേശത്ത് ജോലി സ്ഥലത്തേക്ക് പോയത്.

മാതാവ്: ഹയറുന്നീസ. സഹോദരങ്ങള്‍: മുഹമ്മദ് ഫഹദ്,മുഹമ്മദ് അന്‍സില്‍.

Related Articles