മസൂദ് അസ്ഹറിനെ പാക് ജയിലില്‍ നിന്ന് മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്:ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം

ദില്ലി: ജയ് ഷെ-ഇ-മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പാക് ജയിലില്‍ നിന്ന് രഹസ്യമായി മോചിപ്പിച്ചതായി ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.

അടുത്ത ദിവസങ്ങളിലായി സിയാല്‍കോട്ട്-ജമ്മു, രാജസ്ഥാന്‍ സെക്ടറുകളില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

മസൂദ് അസ്ഹറിന്റെ പേരില്‍ പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെ അഞ്ച് ഭീകരവാദ കേസുകളാണു നിലനില്‍ക്കുന്നത്.

Related Articles