Section

malabari-logo-mobile

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ച തുടങ്ങി

HIGHLIGHTS : തിരൂര്‍:മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വെട്ടം പുതിയങ്ങാടി വലിയ നേര്‍ച്ചയ്ക്ക് തുടക്കമായി. നേര്‍ച്ചയില്‍ ജാതി മത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് പങ്ക...

mqdefaultതിരൂര്‍:മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വെട്ടം പുതിയങ്ങാടി വലിയ നേര്‍ച്ചയ്ക്ക് തുടക്കമായി. നേര്‍ച്ചയില്‍ ജാതി മത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് പങ്കെടുക്ക. രാവിലെ 11 ന് ബിപി അങ്ങാടി മാര്‍ക്കറ്റ് പരിസരത്തുനിന്ന് കഞ്ഞിക്കാരുടെ വരവ് ബി പി അങ്ങാടി ജാറത്തില്‍ എത്തിച്ചേര്‍ന്നാല്‍ കൊണ്ടുവരുന്ന അരിയുപയോഗിച്ച് കഞ്ഞിയുണ്ടാക്കി വിതരണം ചെയ്യും. ഈ കഞ്ഞി വിതരണം മൂന്ന് ദിവസവും നീണ്ടു നില്‍ക്കും.

നേര്‍ച്ച നടക്കുന്ന സ്ഥലത്ത് ഉയര്‍ത്താനുള്ള കൊടി തിരൂര്‍ ഡിവൈഎസ്പി ഞായറാഴ്ച രണ്ടുമണിക്ക് കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് 10 ആനകളുടെയും ബാന്‍ഡ് മേളത്തിന്റെയും കോല്‍ക്കളിയുടെയും ദഫ്മുട്ടിന്റെയും അകമ്പടിയോടെ തിരൂര്‍ നഗരത്തിലൂടെ കൊടി വരവ് നടക്കും. കൊടി ജാറത്തിലെത്തുന്നതോടെ മഖ്ബറയില്‍ നിന്ന് കൊടി ഏറ്റുവാങ്ങി കൊടിയേറ്റല്‍ കര്‍മ്മത്തിന് കൊടികൈമാറും.

sameeksha-malabarinews

കൊടികയറ്റിക്കഴിഞ്ഞാല്‍ കൊടിത്തറയില്‍ നിന്നും വിവിധ മതക്കാര്‍ നാണയങ്ങള്‍, കടുക്, വെറ്റില, തേങ്ങാ കഷ്ണങ്ങള്‍ തുടങ്ങിയവ മുകളിലേക്കെറിയും. ഇവ വിശ്വാസികള്‍ ശേഖരിക്കും. പിന്നീട് മൂന്ന് ദിവസങ്ങളിലായി അമ്പതോളം പെട്ടിവരവുകള്‍ ജാറത്തിലെത്തിച്ചേരും.

ബുധനാഴ്ച പുലര്‍ച്ചയ്ക്ക് അഞ്ചുമണിക്ക് വാക്കാട് നിന്നുള്ള ചാപ്പക്കാരുടെ വരവ് ജാറത്തിലെത്തുന്നതോടെ വെടിക്കെട്ടു നടക്കുയും തുടര്‍ന്ന് നേര്‍ച്ച അവസാനിക്കുകയും ചെയ്യും.

നേര്‍ച്ചയെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ തിരൂരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!