ഇന്ത്യന്‍ മുജാഹിദ്ദീന്‍ വിമാനം ഹൈജക്ക് ചെയ്തക്കുമെന്ന് മുന്നറിയിപ്പ്

Yasin_Bhatkal_PTI_Clearest_29Aug13_295മംഗലാപുരം : ജയിലുള്ള ഇന്ത്യന്‍ മുജഹീദ്ദീന്‍ നേതാവ് യാസിന്‍ ഭടകലിനെ മോചിപ്പുനുള്ള ശ്രമത്തിന്റെ ഭാഗമായി മതതീവ്രവാദികള്‍ വിമാനം ഹൈജാക്ക് ചെയ്‌തേക്കുമെന്ന് ഇന്ത്യന്‍ മിലിട്ടറി ഇന്റലിജെന്‍സിന്റെ മുന്നറിയിപ്പ്.
ജമ്മു ആസ്ഥാനമായ രഹസ്യന്വേഷണ വിങ്ങാണ് വിവരം നല്‍കിയിരിക്കുന്നത്.

ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബട്കലിനടുത്തുള്ള മംഗലാപുരം വിമാനത്താവളത്തി്ല്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വിമാനത്താവള്ത്തിന്റെ പരിസരവും യാത്രക്കാരും കര്‍ശനമായ നിരീക്ഷണത്തിലാണ്.. സ്‌ഫോടനവസ്തുക്കള്‍ കണ്ടെത്താനാകുന്ന പ്രത്യേക ഡോഗ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്.

2013 ഓഗസ്റ്റിലാണ് നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാക്കളിലൊരാളായ യാസീന്‍ ഭട്കല്‍ അറസ്റ്റിലാവുന്നത്.

Share news
error: Content is protected !!
Scroll to Top