ദുബായ് ഫെസ്റ്റ് കാണാനെത്തിയ മലയാളി യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

00201_551389ദുബൈ: ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ കാണാനെത്തിയ കണ്ണൂര്‍ മുട്ടം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പയ്യന്നൂരിലെ സോനാ മാര്‍ബിള്‍സ് & സെറാമികസ് മാനേജിങ്ങ് പാര്‍ട്ടണറായ എസ്‌കെപി നിയാസ് (36) ആണ് മരിച്ചത്. ഇയാള്‍ 15 ദിവസം മുന്‍പാണ് കുടുംഭസമേതം ദുബായിലെത്തിയത്.

ഖിസൈസിലെ ഇവരുടെ താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ വഴിമധ്യേ വെച്ച് മരണം സംഭവിക്കുകയായിരുന്നു

ദുബായ് എയര്‍പ്പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന ടിസി അബ്ദല്ലയുടെയും എസ്‌കെപി ഉമ്മുസുലൈമുവിന്റെയും മകനാണ്. ജസീറയാണ് ഭാര്യ. ഹാനി, ഹാരി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ സുഹൈര്‍(കുവൈത്ത്), നിഹാല്‍. കണ്ണൂരിലെ സാമൂഹ്യപ്രവര്‍ത്തകനും മുസ്ലീംലീഗ് നേതാവുമായിരുന്ന എസ്‌കെപി അബ്ദല്‍ ഖാദര്‍ ഭാര്യപിതാവാണ്..

 

Share news
error: Content is protected !!
Scroll to Top