Section

malabari-logo-mobile

മന്ത്രി പികെ ജയലക്ഷ്മിയുടെ വിവാഹ വാര്‍ത്ത വ്യാജം;വാര്‍ത്തകൊടുന്ന വെബ്‌സൈറ്റിനെതിരെ പരാതി.

HIGHLIGHTS : തിരു: മന്ത്രി പി കെ ജയലക്ഷ്മിയുടെ വിവാഹത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്ത വ്യാജാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റിലാണ...

06_kerala_jaya_745987eതിരു: മന്ത്രി പി കെ ജയലക്ഷ്മിയുടെ വിവാഹത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്ത വ്യാജാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റിലാണ് മന്ത്രി പി കെ ജയലക്ഷ്മി വിവാഹിതയാകുന്നു വെന്ന വാര്‍ത്ത വന്നത്.

ഇതില്‍ 33 കാരിയായ മന്ത്രിയുടെ വരന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളയാളും സെക്രട്ടറിയേറ്റ് ജീവനക്കാരനാണെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നും മിശ്ര വിവാഹമായിരിക്കും എന്നെല്ലാമായിരുന്നു വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത തികച്ചം അടിസ്ഥാന രഹിതമാണെന്നും ഈ വാര്‍ത്ത കൊടുത്ത വെബ് സൈറ്റിനെതിരെ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

sameeksha-malabarinews

നേരത്തെ മന്ത്രിക്കെതിരെ വ്യാജവാര്‍ത്ത കൊടുത്ത മറ്റൊരു വെബ്‌സൈറ്റിനെതിരെ കൊടുത്ത പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് വരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!