മത സ്പര്‍ധയുണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; ബംഗാള്‍ സ്വദേശി തിരൂരില്‍ അറസ്റ്റില്‍

തിരൂര്‍: മത സ്പര്‍ധയുണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിച്ച പശ്ചിമ ബംഗാള്‍ സ്വദേശി തിരൂരില്‍ അറസ്റ്റിലായി. സൗത്ത് 24 പര്‍ഗാന, ഡൊലാഹട്ട് സ്വദേശി ദിവാകര്‍ പത്തിയുടെ മകന്‍ സുഭാഷ് പത്തി(31)നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമൂഹ മാധ്യമത്തിലൂടെയാണ് ഇയാള്‍ മത സ്പര്‍ധയുണ്ടാക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചത്.

കഴിഞ്ഞ നാലു വര്‍ഷമായി ആലത്തിയൂരില്‍ ഇറച്ചിക്കടയിലെ തൊഴിലാളിയാണ് ഇയാള്‍.

Share news
error: Content is protected !!
Scroll to Top