തിരൂര്‍: വീട് കത്തിനശിച്ചു. പുറത്തൂര്‍ മുട്ടനൂരില്‍ ചെറച്ചം വീട്ടില്‍ കളത്തേത്ത് മൊയ്തീന്‍കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
തീപിടിത്തത്തില്‍ വീടിന്റെ മുകള്‍ നില പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീ അണച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




