ദേശീയ ഫയര്‍ സര്‍വീസ് ഗെയിംസ്: ഫുട്‌ബോളിലും വോളിബോളിലും കേരളത്തിന് കിരീടം

ലക്‌നൗ ദേശീയ ഫയര്‍ സര്‍വീസ് ഗെയിംസിലെ ഗ്ലാമര്‍ ഇനങ്ങളായ ഫുട്‌ബോളിലും വോളിബോളിലും ജേതാക്കളായ കേരളത്തിന് അപൂര്‍വ്വ ‘ഡബ്ള്‍’.
ഫുട്‌ബോളില്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യയേയും വോളിബോളില്‍ സി.ഐ.എസ്.എഫി നേയുമാണ് കേരളം പരാജയപ്പെടുത്തിയത്

ഫൈനലില്‍ എയര്‍പോര്‍ട്ട് അഥോറിറ്റിയെ രണ്ടിനെതിരെ അഞ്ച് ഗോളിനാണാ കേരളം തോല്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളം ദേശീയ ചാമ്പ്യന്‍മാരായത്.

ഇന്ന് രാവിലെ നടന്ന സെമിയില്‍ സി.ഐ.എസ്.എഫ് നെ 5-0കേരളം തകര്‍ത്തിരുന്നു.
ഫൈനലില്‍ നിജാസ് കേരളത്തിനായി ഇരട്ടഗോള്‍ നേടി ക്യാപ്റ്റന്‍ എം.എ.ഗഫൂര്‍, സജാദ് നിഖില്‍ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ കേരളം
3 – 0 ന് മുന്നിട്ടു നില്‍ക്കുകയായിരുന്നു.
ഇതോടെ അടുത്ത വര്‍ഷം ഡന്‍മാര്‍ക്കില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫയര്‍ സര്‍വീസ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കേരളാ ഫയര്‍ റസ്‌ക്യൂ സര്‍വ്വീസസ് ഫുട്‌ബോള്‍ ടീം യോഗ്യത നേടി.

വാശിയേറിയ വോളിബോള്‍ ഫൈനലില്‍ സി.ഐ.എസ്.എഫിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായതോടെയാണ് ഈ ഇരട്ട നേട്ടം സ്വന്തമായത്.
ഇന്ന്
ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തോട് പരാജയപ്പെട്ട സി.ഐ.എസ്.എഫ്. വര്‍ദ്ധിത വീര്യത്തോടെയാണ് മല്‍സരത്തിനെത്തിയത്.ആദ്യ സെറ്റ് കൈവിട്ടതോടെ ഒരു അട്ടിമറി മണത്തു. പക്ഷേ പിന്നീട്‌കേരളം ഉണര്‍ന്ന് കളിക്കുന്നതാണ് കണ്ടത്. രണ്ടാം സെറ്റ് ജയിച്ച് കേരളം മല്‍സരത്തിലേക്ക് തിരിച്ചു വന്നു.
കേരളാ ക്യാപ്റ്റന്‍ വാസിത്തിന്റ പരിചയസമ്പത്തിന് മുന്നില്‍ സി.ഐ.എസ്.എഫ്.ആക്രമണം നിര്‍വീര്യമാകുന്നതാണ് പിന്നീട് കണ്ടത്. സെറ്റര്‍ പ്രവീണ്‍ മികച്ച പിന്തുണ നല്‍കി.

Share news
error: Content is protected !!
Scroll to Top