പരപ്പനങ്ങാടി : പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന 19 ാ-മത് ഡി ഡി സൂപ്പര്‍ സോക്കര്‍ ഫൈവ്‌സ് ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ. രാജേന്ദ്രന്‍നായര്‍ ചെയ്തു. 2020 ജനുവരി 12 മുതല്‍ 28 വരെ പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ചടങ്ങിന് കണ്‍വീനര്‍ കെടി.വിനോദ് സ്വാഗതവും കെന്‍സ ടെക് എംഡി. കബീര്‍ മച്ചിഞ്ചേരി, കുന്നുമ്മല്‍ കമാലിയ എംഡി ശ്രീ. അഷറഫ് കെ, പരപ്പനാട് സോക്കര്‍ സ്‌കൂള്‍ രക്ഷാധികാരി ശ്രീ. അരവിന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡി.ഡി ഗ്രുപ്പ് മുന്‍ ചെയര്‍മാന്‍ ബാബു എന്ന മുജീബ് റഹ്മാന്‍ ,ചെയര്‍മാന്‍ ഫിറോസ്.കെ.പി, ഡി.ഡി ഗ്രൂപ്പ് & മെക്കോ ഡി.ഡി മെമ്പര്‍മാരായ ഷറഫലി, ആലിബാബ ,നൗഷാദ് എം കെ , വി.പി ഷിഹാബ്, ബദറുദ്ദീന്‍ ഇ.വി, രതീഷ് വി.പി, രതീഷ്.എം, മൊയ്തീന്‍ മടപ്പള്ളി, മജീദ് സി.പി, അഷ്‌റഫ് എം കൂടാതെ സി.പി.ഒ വിവേക് മാധ്യമ പ്രവര്‍ത്തകരായ ഇജാസ്, ഇഖ്ബാല്‍ എന്നിവരും സംബന്ധിച്ചു. ചടങ്ങിന് മഹ്‌സും പി.കെ നന്ദിയും പറഞ്ഞു.




