ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തില്ലെന്ന പോലീസിന്റെ വാദം പൊളിഞ്ഞു;ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ വെടിവെച്ചിട്ടില്ലെന്ന പോലീസിന്റെ വാദം പൊളിഞ്ഞു. പോലീസ് കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വെടിവെയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

പ്രതിഷേധക്കാര്‍ നാടന്‍തോക്കുപയോഗിച്ച് വെടിവെച്ചതാണെന്നായിരുന്നു യു പി പോലീസ് മേധാവി ഒ പി സിങ് അവകാശപ്പെട്ടിരുന്നത്.

ഈ വെടിവെപ്പില്‍ 57 പോലീസുകാര്‍ക്ക് പരുക്കേറ്റെന്നാണ് ഡിജിപി പറഞ്ഞിരുന്നത്. കാണ്‍പൂരില്‍ ശനിയാഴ്ച രണ്ടുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top