തിരൂരില്‍ മീന്‍പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു

തിരൂര്‍: വെട്ടം വാക്കാട് ഏഴുകുടീക്കല്‍ പരേതനായ ആലി മുഹമ്മദിന്റെ മകന്‍ നൂറുദ്ദീന്‍(56) മീന്‍ പിടിക്കുന്നതിനിടെ കടലില്‍ വീണു മരിച്ചു. പൊന്നാനിയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ കൂട്ടായി വാടിക്കല്‍ സ്വദേശിയുടെ ഖരീബ് നവാസ് ഫൈബര്‍ ബോട്ടിലെ തൊഴിലാളിയായിരുന്നു.

തീരത്തുനിന്ന് ആറുനോട്ടിക്കല്‍ മൈല്‍ അകലെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം സംഭവിച്ചത്. വല വിരിക്കുന്നിതിനിടെ വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ കടലില്‍ നിന്ന് ബോട്ടിലേക്ക് ഉയര്‍ത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

പോലീസ് ഇന്‍സ്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വാക്കാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഭാര്യ: ആത്തിക്ക. മക്കള്‍: സമീബ്, നാസിയ,വാഹിദ്.

Share news
error: Content is protected !!
Scroll to Top