Section

malabari-logo-mobile

കുവൈത്തില്‍ വിസക്കച്ചവടക്കാര്‍ക്കെതിരെ കടുത്ത നടപടി;വഞ്ചിച്ചാല്‍ മൂന്നു വര്‍ഷം തടവ്

HIGHLIGHTS : കുവൈത്തില്‍ വിസക്കച്ചവടക്കാര്‍ക്കെതിരെ കടുത്ത നടപടിസ്വീകരിക്കാന്‍ മാനവശേഷി മന്ത്രാലയം ഒരുങ്ങുന്നു. വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരികയും വര്‍ക്...

കുവൈത്തില്‍ വിസക്കച്ചവടക്കാര്‍ക്കെതിരെ കടുത്ത നടപടിസ്വീകരിക്കാന്‍ മാനവശേഷി മന്ത്രാലയം ഒരുങ്ങുന്നു. വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരികയും വര്‍ക്ക് പെര്‍മിറ്റ് പ്രകാരമുള്ള ജോലി നല്‍കാതെ പുറത്തേക്ക് പറഞ്ഞുവിടുകയും ചെയ്യുന്ന തൊഴിലുടമകള്‍ക്കു മൂന്ന് വര്‍ഷത്തെ തടവും 2000 ദിനാറില്‍ കുറയാത്ത പിഴയും ശിക്ഷ വിധിക്കാനാണ് തീരുമാനം. രാജ്യത്തേക്കുള്ള അവിദഗ്ധ തൊഴിലാളികളുടെ വരവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.

തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനായി മാന്‍പവര്‍ അതോറിറ്റി നേരത്തെ ഇറക്കിയ പല ഉത്തരവുകളും ജനുവരി മുതല്‍ 1000 ദിനാര്‍ വരെ പിഴ ഏര്‍പ്പെടുത്താനുള്ള തീരുമാനമായിട്ടുണ്ട്. തൊഴില്‍ വിപണിയില്‍ സമ്പൂര്‍ണ നിയന്ത്രണം സാധ്യമാക്കുക, അവിദഗ്ധ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുക, വിസക്കച്ചവടം ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളാണ് നിയമം കര്‍ശനമാക്കുന്നതിലൂടെ മാന്‍ പവര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്.

sameeksha-malabarinews

നിലവില്‍ തൊഴിലുടമകള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വഴിവിട്ട രീതികളില്‍ തരപ്പെടുത്തുന്ന വിസയില്‍ അവിദഗ്ധരായ വിദേശ തൊഴിലാളികളെ കൊണ്ട് വരികയും നിശ്ചിത ജോലി നല്‍കാതെ പുറത്തേക്ക് പറഞ്ഞുവിടുകയും ചെയ്യുന്നതാണ് രാജ്യത്ത് അവിദഗ്ധ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ശിക്ഷ പ്രാബല്യത്തില്‍ വരുന്നതോടെ അനധികൃത വഴിയില്‍ വിസക്കച്ചവടം ഇല്ലാതാക്കാനും സാധിക്കുമെന്നാണ് മാന്‍ പവര്‍ അതോറിറ്റിയുടെ കണക്കു കൂട്ടല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!