സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

കോഴിക്കോട്: സൗദി അറേബ്യയിലെ ത്വായിഫിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ഓമശേരി സ്വദേശിയാണ് മരിച്ചത്. കുഞ്ഞിരായിന്‍-ഖദീജ ദമ്പതികളുടെ മകന്‍ നടമ്മല്‍ പൊയില്‍ പാറച്ചാലില്‍ റയാസ് (33) ആണ് മരിച്ചത്.

ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് ലോഡുമായി പോവുകയായിരുന്ന വാഹനമാണ് ഞായറാഴ്ച പുലര്‍ച്ചെ മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ത്വായിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: റുക്‌സാന.മക്കള്‍: റസ്ബിന്‍,റസ്വ,ഫാത്തിമ(മൂന്നു മാസം).സഹോദരങ്ങള്‍:ഇര്‍ഷാദ്(റിയാദ്),നുസൈബ,നുഫൈല.

Share news
error: Content is protected !!
Scroll to Top