Section

malabari-logo-mobile

ഖത്തറില്‍ എച്ച്.എം.സി ആശുപത്രികളില്‍ കാര്‍ഡുവഴി പണമടയ്ക്കാം

HIGHLIGHTS : ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി)എല്ലാ ആസ്പത്രികളിലും ഇനിമുതല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണ്. വനിതാ ആശുപത്രി, അല്‍...

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി)എല്ലാ ആസ്പത്രികളിലും ഇനിമുതല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണ്. വനിതാ ആശുപത്രി, അല്‍സദ് ശിശു ചികിത്സാ അത്യാഹിത കേന്ദ്രം, ബോണ്‍ജോയിന്റ് സെന്റര്‍ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ വിജയിച്ചതോടെയാണ് മറ്റ് ആശുപത്രികളിലും ഇതെ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

എച്ച്എംഎസിയുടെ കീഴിലെ എല്ലാ ആശുപത്രികളിലും സൗകര്യങ്ങളിലും ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കായാലും സേവനങ്ങള്‍ക്കായാലും ജനുവരിമുതല്‍ ക്രെഡിറ്റ്, ഡെബിറ്റ്,ഇ-കാഷ് കാര്‍ഡ് വിഴിയാണ് പണം അടയ്‌ക്കേണ്ടത്. ഖത്തര്‍ നാഷണല്‍ ബാങ്കില്‍ ഇരുപത് റിയാല്‍ അടച്ചാല്‍ ഇ-കാഷ് കാര്‍ഡ് ലഭിക്കും.

sameeksha-malabarinews

ഈ കാര്‍ഡ് ടോപ്പ് അപ്പ് ചെയ്ത് ആശുപത്രി സേവനങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഉടന്‍തന്നെ സര്‍വീസ് കൗണ്ടറിലെ തുടര്‍ന്നുള്ള സേവനങ്ങള്‍ക്കും പണത്തിന് പകരം കാര്‍ഡ് നല്‍കുന്ന സേവനം നടപ്പാക്കും. ഫാര്‍മസികളിലും ഇനി പണത്തിന് പകരം കാര്‍ഡ് ഉപയോഗിക്കുന്നതോടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എച്ച്എംസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പണരഹിത സംവിധാനം നടപ്പാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!