കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

എടപ്പാള്‍: കുറ്റിപ്പുറം റൈഹാന്‍ കോര്‍ണറില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ തുയ്യം കുട്ടത്ത് അശോകന്റെ മകന്‍ അര്‍ജുനെ(20)തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top